Back to Top
ഭയങ്കുരം
ഭയങ്കുരം
അപൂർവ്വ ഭീതിയുടെ എട്ട് ആഖ്യാനങ്ങൾ
അനിലേഷ് അനുരാഗ്
ഗർഭപാത്രത്തിന്റെ ഭിത്തികൾക്കുള്ളിൽ വച്ച് നമ്മുടെ ആദിഞരമ്പിൽ അലിഞ്ഞുചേരുന്ന അനന്യവികാരമാണ് ഭയം. മരണംവരെ പിരിയാത്തൊരു മറുപിള്ളയെ പോലെ അത് ഓരോ ചുവടിലും നമ്മെ നിശ്ശബ്ദമായി അനുഗമിയ്ക്കും. എങ്കിലും, ഭയത്തെ ഒരൊറ്റ നിറത്തിലോ, നിർവ്വചനത്തിലോ ഒതുക്കാൻ കഴിയുകയില്ല. അനൈച്ഛികമായ ഞെട്ടിത്തരിക്കൽ പ്രതികരണങ്ങൾ മുതൽ തേച്ചാലും, മായ്ച്ചാലും മാറാത്ത ദുരൂഹതകൾ വരെ ഭയത്തിൻറെ ഭാവങ്ങളാണ്. ഇരുട്ടിലുണ്ടായി വരുന്ന നൈമിഷിക ഭയം പകലിലും കൊഴിയാത്ത കറയാകുമ്പോൾ അത് ഭീതിയായി മാറുന്നു. മരണത്തിനേക്കാൾ വലിയ മറപ്പൊരുളാണ് ഭീതി. കഥയവസാനിച്ചാലും, യവനിക വീണാലും ചുറ്റഴിഞ്ഞുതീരാത്ത നിഗൂഢതയാണ് ഭീതി.
യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി എഴുതപ്പെട്ട ഇതിലെ എട്ട് ആഖ്യാനങ്ങളും നിങ്ങളെ ഭീതിയെന്തെന്ന് അനുഭവിപ്പിക്കും. ഇതോടെ അജ്ഞാതമായ ഒന്നുമായി നിങ്ങൾ ഒടുക്കമില്ലാത്ത ഒരു ആഭിചാരത്തിലേർപ്പെടും. ഉരിഞ്ഞുകളയാനാകാത്ത ഭീതികൾ ഈ പുസ്‌തകം വായിക്കേണ്ടിയിരുന്നില്ല എന്നു പോലും നിങ്ങളെ ഖേദിപ്പിച്ചേക്കും
New Products