Back to Top
അലുംനി പോർട്ടൽ
ജഹാംഗീർ ഇളയേടത്ത്
പുത്തൻ എഴുത്തിൻ്റെ പ്രളയത്തിൽ മികച്ച രചനകൾക്കു പലതിനും അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോവുന്നുണ്ടോ എന്ന് ഈയിടെയായി ഞാൻ ആശങ്കപ്പെടാറുണ്ട്. യാദ്യച്ഛികമായി ജഹാംഗീർ ഇളയേടത്തിൻ്റെ കഥകളിലൂടെ കടന്നുപോയപ്പോൾ ഈ ആശങ്കയ്ക്ക് ആഴം കൂടുകയാണുണ്ടായത്. എന്നെ വായിക്കൂ' എന്ന കൂട്ടനിലവിളിയിൽ ഈ ശബ്ദം കേൾക്കാതെ പോയാൽ അതു വലിയ ദുരന്തമാവും. ശോഭയാർന്ന ഒരു കഥാജീവിതം ജഹാംഗീറിനുണ്ട് എന്ന് ഇതിലെ ഓരോ കഥയും വിളിച്ചുപറയുന്നുണ്ട്.
ജഹാംഗീർ ഇളയേടത്ത്
പ്രമേയത്തിലും ഭാഷയിലും ആവിഷ്കരണത്തിലും പുതുമയും ചാരുതയും പുലർത്തുന്ന പന്ത്രണ്ടു കഥകൾ. പായൽ, ഉള്ളടക്കം, മഹിഷ് ബത്താൻ എന്നിവ എടുത്തു പറയേണ്ടവയാണ്.
(അഷ്ടമൂർത്തി)
കമലാ ഹാരിസിൻ്റേയും ഹേമാ കമ്മിറ്റിയുടേയും ഇക്കാലത്ത് ഇതിലെ കഥകളേറെയും സ്ത്രീകഥാപാത്രങ്ങളുടെ വീക്ഷണ കോണിൽ നിന്ന് എഴുതപ്പെട്ടിരിക്കുന്നു എന്നതിൻ്റെ രാഷ്ട്രീയവും കാണാതിരുന്നു കൂട. പെണ്ണെഴുത്ത് പെണ്ണുങ്ങൾക്ക് വിട്ടുകൊടുക്കുന്നില്ല ജഹാംഗീർ.
New Products