Back to Top
സുഖക്ഷതങ്ങൾ
സുഖക്ഷതങ്ങൾ
"ആരിഫയുടെ കവിതകൾ സൂക്ഷ്‌മമായും നിശിതമായും ജീവിതത്തെ നോക്കുന്നു, അത്യന്ത വിചിത്രമായ ലോകത്തെ അതിന്റെ വൈവിധ്യങ്ങളോടെ പകർത്തുന്നു. സ്ത്രീയും പ്രകൃതിയും സമകാലസമൂഹവുമൊക്കെ അതിൽ രാഷ്ട്രീയധ്വനികളോടെ ആവിഷ്‌കൃതമാവുന്നു. മധുരവും ലളിതവുമായിരിക്കുമ്പോൾത്തന്നെ ഈ കവിതകളിലെ രാഷ്ട്രീയജാഗ്രത ശ്രദ്ധേയമാണ്. ഒറ്റവായനയിൽ തെളിയുന്ന അനുഭൂതിപരതയ്ക്കപ്പുറം ആഴമുളള, അനേകം അടരുകളുള്ള സൂക്ഷ്‌മതലങ്ങളാണ് ആരിഫയുടെ കവിതകളെ സവിശേഷമാക്കുന്നത്. സാധാരണകാര്യങ്ങൾ, സാധാരണ മട്ടിൽ പറഞ്ഞു കൊണ്ട് അസാധാരണമായ ജീവിതാവസ്ഥകളിലേക്ക്, സമകാലിക പ്രശ്‌നങ്ങളിലേക്ക് വായനക്കാരെ അനായാസം കൂട്ടിക്കൊണ്ടുപോവാൻ കവിതകൾക്കു സാധിക്കുന്നു."
ജിസ ജോസ്
New Products