ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ

₹380.00
In stock
SKU
IVBC2

ജനാധിപത്യത്തിന്റെ മനുഷ്യാനുഭവങ്ങൾ(കെ.വേണുവുമായി കരുണാകരൻ നടത്തിയ സംഭാഷണങ്ങൾ)

കെ.വേണു "രാഷ്ട്രീയക്കാരനും അല്ലാത്തവനും എന്ന രീതിയിൽ രണ്ടു പേർ എന്നിൽ വേർ തിരിഞ്ഞു നിൽക്കുന്നില്ല എന്നാണ് തോന്നുന്നത്. തനി രാഷ്ട്രീയക്കാരനായി മാത്രം ഞാൻ ചിന്തിക്കാറില്ല. വളരെ ചെറിയ സംഭവങ്ങൾ പോലും വലിയൊരു കാൻവാസിൽ, ചിലപ്പോൾ പ്രാപഞ്ചികതലത്തിൽ തന്നെ ബന്ധപ്പെടുത്തി ചിന്തി ക്കാനാണ് ശ്രമിക്കാറുള്ളത്. എങ്കിലും രൂക്ഷമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ, മാനസികമായ സംഘർഷം അനുഭവപ്പെടുമ്പോൾ, ഉള്ളിലിരുന്ന് പുഞ്ചിരിയോടെ ഇതെല്ലാം നോക്കിക്കാണുന്ന ഒരു 'ഞാൻ' അകമ്പടിയായി ട്ടുള്ളത് ശരിക്കും അനുഭവപ്പെടാറുണ്ട്." സമൂഹം, രാഷ്ട്രീയം, സ്വാതന്ത്ര്യം, ജീവിതം തുടങ്ങി തന്നെ സ്‌പർശിച്ച, തന്നെ മാറ്റിയ, തന്നെ കണ്ടെത്തിയ കാലത്തെപ്പറ്റി രാഷ്ട്രീയ തത്ത്വചിന്തകനായ കെ. വേണുവിൻ്റെ ദീർഘ സംഭാഷണം.

New Products
Back to Top