ഇലക്കുടിലുകളും മഞ്ഞുവീടുകളും

₹130.00
In stock
SKU
235
ഉലാവ് എച്ച്. ഹേഗ് - ഇലക്കുടിലുകളും മഞ്ഞുവീടുകളും
ഉലാവ് എച്ച്. ഹേഗ് - ഇലക്കുടിലുകളും മഞ്ഞുവീടുകളും പ്രശസ്തനായ നോര്വ്വീജിയന് കവി ഉലാവ് എച്ച്. ഹേഗിന്റെ തിരഞ്ഞെടുത്ത കവിതകളും ഡയറിക്കുറിപ്പുകളും. മലയാളത്തില് ആദ്യമായിട്ടാണ്‌ അദ്ദേഹത്തിന്റെ കവിതകള് വിവര്ത്തനം ചെയ്യപ്പെടുന്നത്. * ഉലാവ് ഹേഗ് എഴുതിയിരുന്നത് ഽനൈനോര്സ്ക്“ (ന്യ്നൊര്സ്ക്) എന്ന നോര്വ്വീജിയന് ഭാഷാഭേദത്തിലാണ്‌; നോര്വ്വേയുടെ ഈ തനതുഭാഷ പിന്നീട് ചരിത്രപരമായ കാരണങ്ങളാല് ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. ൧൩൮൦ മുതല് ൧൮൧൪ വരെ നോര്വ്വേ ഡെന്മാര്ക്കിന്റെ ഭരണത്തിന് കീഴിലായിരുന്നു. സര്ക്കാരും സഭയും ഡാനിഷോ ഡെന്മാര്ക്കില് പഠിച്ചവരെങ്കിലുമോ ആയിരുന്നു. അതിനാല് ഡാനിഷ് ആധാരമായ ബൊക്മല് (ബൊക്മല്) എന്ന നോര്വ്വീജിയന് ഭാഷാഭേദം അധികാരത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമായി. ഇതുകൊണ്ട് നഗരവാസികള്ക്കും ഗ്രാമീണനോര്വ്വേക്കുമിടയിലുണ്ടായ ധ്രുവീകരണം ഇന്നും പരിഹൃതമായിട്ടില്ല. നിയമപരമായി രണ്ടു രൂപങ്ങള്ക്കും ഒരേ പദവിയാണുള്ളതെങ്കിലും ബൊക്മലില് എഴുതുന്ന എഴുത്തുകാര്ക്ക് കൂടുതല് വായനക്കാരെ കിട്ടുമെന്ന ആനുകൂല്യമുണ്ട്. റോള്ഫ് ജേക്കബ്സെനെ(രൊല്f ജചൊബ്സെന്)പ്പോലെ ബൊക്മലിലാണ്‌ എഴുതിയിരുന്നതെങ്കില് എത്രനേരത്തേ അദ്ദേഹം അംഗീകരിക്കപ്പെടുമായിരുന്നു. ഗ്രാമീണജനതയേയും ഗ്രാമീണമൂല്യങ്ങളേയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ താന് എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാഠ്യം നോര്വ്വീജിയന് ആവുക എന്നാല് എന്താണ്‌ എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഒരു പ്രസ്താവനയാണ്‌.
More Information
Author Olav.H.Hauge
Publisher Iris Books
Product Types Malayalam
Write Your Own Review
You're reviewing: ഇലക്കുടിലുകളും മഞ്ഞുവീടുകളും
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat