സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്
സ്വപ്‌നങ്ങൾ വിൽക്കാനുണ്ട്
പി കെ ശ്രീനിവാസൻ സിനിമയുടെ ഹൃദയഭുമിയായിരുന്നു ഒരിക്കൽ മദ്രാസിലെ കോടമ്പാക്കം. മോഹങ്ങളും മോഹഭംഗങ്ങളും പരസ്പ്‌പരം ആലിംഗബദ്ധരായി ഇണ ചേരുന്ന നഗരവീഥികൾ. പല മൊഴികളിൽ, നിറങ്ങളിൽ, ചേരുവകളിൽ സിനിമകളുടെ റീലുകൾ ഉൽപ്പാദിപ്പിക്കുന്ന സ്റ്റുഡിയോഫാക്ടറികൾ. നക്ഷത്രങ്ങളേയും സൂര്യചന്ദ്രന്മാരേയും മെനഞ്ഞെടുക്കുന്ന ഗർഭഗൃഹ ങ്ങൾ. അനേകായിരം ജീവിതങ്ങളെ ഹോമിച്ചുകൊണ്ട് ഗ്ലാമർ നിലനിർ ത്താൻ പണിപ്പെടുന്ന സ്വപ്‌നസന്നിവേശങ്ങൾ. പുറമേ നിന്നുകാണുന്ന വർക്ക് സിനിമ അത്ഭുതങ്ങളുടെ വിളനിലമായിരുന്നു, ഭാഗധേയങ്ങളുടെ ബാബിലോൺതൊട്ടിലും. ശാപഗ്രസ്ഥമായ കോടമ്പാക്കത്ത് പല കാല ങ്ങളിൽ പല അവസ്ഥകളിൽ പലരും വന്നുപെട്ടു. അതിൽ ഭുരിപക്ഷവും സന്തോഷത്തേക്കാൾ സങ്കടങ്ങൾ വാരിവിതറിയാണ് അരങ്ങൊഴിഞ്ഞത്. അവരിൽ പ്രമുഖരുണ്ട്. പ്രധാനികളുണ്ട്. സിനിമക്കായി ജീവിതം ബലി യർപ്പിച്ച ആരുമറിയാത്തവരുണ്ട്, ആരോരുമില്ലാത്തവരുണ്ട്. അവരൊക്കെ തങ്ങളുടെ സ്വകാര്യതകളിൽ അറിഞ്ഞും അറിയാതെയും ഉരുകിയൊലി ക്കുകയും കത്തിയമരുകയും ചെയ്തു. സിനിമയ്ക്ക് വേണ്ടി ജീവിച്ച് ഒന്നുമാകാതെ ജീവിതം ഒടുക്കിയ ആയിരക്കണക്കിനു പേരുടെ ചരിത്ര ങ്ങൾ കോടമ്പാക്കത്തു പാടിപ്പതിഞ്ഞ കദനകഥകളാണ്. ആർക്കും പാഠമാകാതെ പോയ കുറെ പാഴ്‌ജീവിതങ്ങൾ.

Author | P.K.Sreenivasan |
---|---|
Publisher | Ivory Books |
Product Types | Malayalam |