കൺഫ്യൂഷനിലായ കുട്ടികളും ജെറിയുടെ പരിഹാരവും
ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ കാർട്ടൂൺ കഥാപാത്രമായ ജെറി എന്ന കുഞ്ഞനെലിയെ കൂട്ടുപിടിച്ച് അപർണക്കുട്ടി എന്ന മിടുമിടുക്കി നടത്തുന്ന സ്വപ്ന
സഞ്ചാരമാണ് ഈ നോവൽ. യാത്രയിൽ മനുഷ്യരാശിയുടെ പല പ്രതിസന്ധികളും പ്രതിബന്ധങ്ങളും
അവൾക്ക് മുഖാമുഖം നേരിടേണ്ടി വരുന്നുണ്ട്. ടി.സി.ഐ, റുബെല്ല, ആചാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൾട്ടിപ്പിൾസ് ഇന്റലിജൻസ്, പാരന്റിങ്, ജെൻഡർ ഡിസ്ക്രിമിനേഷൻ തുടങ്ങി വർത്തമാന ലോകത്തെ സങ്കീർണ്ണമായ പല പദാവലികളും അപർണ കുട്ടി അത്ഭുതത്തോടെയാണ് കേൾക്കുന്നത്. തനിക്ക് ചുറ്റും തിടം വെച്ചു വരുന്ന പ്രായോഗിക ലോകത്തെ കൺഫ്യൂഷനുകൾ അവൾ ജെറിയുടെ സഹായത്തോടെ തരണം ചെയ്യുന്നു.
“കുട്ടികളെ ആശയ വ്യക്തതയോടെ കൺഫ്യുഷനൊക്കെ മാറ്റി ജീവിതമൂല്യം ഉള്ളവരാക്കാൻ സഹായിക്കുക മാത്രമല്ല, വളർന്നുവരുന്ന കുട്ടികളിൽ സാഹിത്യവും ശാസ്ത്രബോധവും അനായാസം വളർത്താൻ ആശയവൈവിധ്യമുള്ള ഈ ശാസ്ത്രനോവൽ സഹായിക്കുകയും ചെയ്യുന്നു.''
-- പ്രൊഫ. എസ്. ശിവദാസ്
Author | P.Jagathy |
---|---|
Publisher | Ivory Books |
Product Types | Malayalam |