കനിവിന്റെ ഉറവ
കനിവിന്റെ ഉറവ
മലയാള ഭാഷയിൽ പിറന്നു വീണ അതിവിശിഷ്ടങ്ങളായ കാവ്യരത്നങ്ങളെ ഇളമുറക്കാർക്കായി വാക്പാരുഷ്യങ്ങളില്ലാതെ പരിചയപ്പെടുത്തുന്ന ഉദാത്തമായ ആസ്വാദനങ്ങളാണ് കനിവിന്റെ ഉറവ എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മഹാകവികൾ കുട്ടികളെ തന്നെ മനസ്സിൽ കണ്ടുകൊണ്ടു എഴുതിയ സന്ദർഭങ്ങൾ അവരുടെ വിശിഷ്ട കാവ്യങ്ങളിലുണ്ട്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും എഴുത്തച്ഛന്റെ രാമായണത്തിലും കുഞ്ചന്റെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലും എല്ലാം കുട്ടിത്തത്തിന്റെ ഭാവരുചികൾ വാർന്നു കിടപ്പുണ്ട്. അത്തരം കാവ്യ സന്ദർഭങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന വലിയ ദൗത്യമാണ് ഈ കൃതിയിൽ കെ. പി. ശങ്കരൻ നിർവഹിച്ചിട്ടുള്ളത്. പൂന്താനം, രാമപുരത്തു വാരിയർ, കുറ്റിപ്പുറം, ജി, വൈലോപ്പിള്ളി, ബാലാമണിയമ്മ, എൻ.വി., ജി. കുമാരപിള്ള, അക്കിത്തം, വിഷ്ണു നാരായണൻ നമ്പൂതിരി, പുലാക്കാട്ട് രവീന്ദ്രൻ, റഫീക്ക് അഹമ്മദ് എന്നിവരുടെ കുട്ടിത്തഘോഷിയായ കവിതാ സന്ദർഭങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഈ പുസ്തകം. കാവ്യാസ്വാദനത്തിലെ ഭാവോന്മീലനത്തിന്റെ സ്വാദ് കുട്ടികൾക്ക് പകരുന്ന അസാധാരണമായ ശൈലി വിശേഷം അറിയുക. ഇ. ഡി. ഡേവിസ്

Author | K.P.Sankaran |
---|---|
Publisher | Ivory Books |
Product Types | Malayalam |