Back to Top
ഒരു യുവകവിക്കയച്ച കത്തുകൾ
റില്ക്കെ - ഒരു യുവകവിക്കയച്ച കത്തുകള്
"എഴുത്തുകാരുടെ ബൈബിള്“ എന്നു പ്രശസ്തമായ റില്ക്കേയുടെ കത്തുകള്. ചെറുപ്പക്കാരനായ ഒരു കവിക്കയച്ച കത്തുകളായിട്ടല്ല, ചെറുപ്പക്കാരനായ ഒരു കവി എഴുതിയ കത്തുകളായി വേണം ഇതു വായിക്കേണ്ടതെന്ന് ആരോ പറഞ്ഞിട്ടുണ്ട്.
റില്ക്കെ - ഒരു യുവകവിക്കയച്ച കത്തുകള്
"എഴുത്തുകാരുടെ ബൈബിള്“ എന്നു പ്രശസ്തമായ റില്ക്കേയുടെ കത്തുകള്. ചെറുപ്പക്കാരനായ ഒരു കവിക്കയച്ച കത്തുകളായിട്ടല്ല, ചെറുപ്പക്കാരനായ ഒരു കവി എഴുതിയ കത്തുകളായി വേണം ഇതു വായിക്കേണ്ടതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. റില്ക്കേയ്ക്ക് അന്ന് 26 വയസ്സു മാത്രമേ പ്രായമായിട്ടുള്ളു. ചില കവിതാസമാഹാരങ്ങള് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും മഹാനായ ഒരു കവിയായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന കവിതകള്, നെഉഎ ഗെദിഛ്തെ പുതിയ കവിതകള് (൧൯൦൭-൧൯൦൮) മുതലുള്ളവ, എഴുതാന് കിടക്കുന്നതേയുള്ളു. കുടുംബപരവും സാമ്പത്തികവുമായ വൈഷമ്യങ്ങള് പലതുമുണ്ടായിരുന്നു. റോദാങ്ങുമായുള്ള സഹവാസം അദ്ദേഹത്തിന്റെ അതേ വരെയുള്ള കാവ്യജീവിതത്തില് നിന്നു പൂര്ണ്ണമായ ഒരു വിച്ഛേദത്തിന് അദ്ദേഹത്തെ നിര്ബ്ബന്ധിക്കുകയുമായിരുന്നു. റില്ക്കേ തന്നെ ഒരു കത്തില് പറയുന്നുണ്ട്: “നിങ്ങളെ ആശ്വസിപ്പിക്കാന് ശ്രമിക്കുന്ന വ്യക്തി നിങ്ങള്ക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകള്ക്കു പിന്നില് സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം
വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാന് അതിനു തീരെ പ്രാപ്തിയുമില്ല. എന്നാല് അതങ്ങനെയായിരുന്നില്ലെങ്കില് ആ വാക്കുകള് അയാള് കണ്ടെത്തുകയുമില്ല ”
| Author | Rainer Maria Rilke |
|---|---|
| Publisher | Iris Books |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 -
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00







