Back to Top
മന്ത്രികനും കുട്ടിച്ചാത്തനും
മാന്ത്രികനും കുട്ടിച്ചാത്തനും
പ്രിയ ബിജു
കഠിനമായ തപസ്സുചെയ്ത് ചിതൽപുറ്റുകൊണ്ട് മൂടിപ്പോയ വാല്മീകി മഹർഷിയെക്കുറിച്ച് നമുക്ക റിയാം. ശങ്കരാചാര്യർ കുടജാദ്രിയിൽ തപസ്സുചെയ്‌ത് മൂകാംബികാദേവിയെ പ്രത്യക്ഷപ്പെടുത്തി കൊണ്ടു വന്ന് കൊല്ലൂരിൽ പ്രതിഷ്‌ഠിച്ചു. മരുത്വാമല നിരകളിലെ പിള്ളത്തടം എന്ന ഗുഹയിലിരുന്ന് ശ്രീനാരായ ണഗുരുദേവൻ കഠിന തപസ്സും ധ്യാനവും അനുഷ്‌ഠിച്ചു. അരുവിപ്പുറത്ത് തപസ്സു ചെയ്‌താണ് ഗുരു ദേവൻ ശിവനെ പ്രത്യക്ഷപ്പെടുത്തി പ്രതിഷ്‌ഠിച്ചത്. കാനാടി തറവാട്ടിലെ കോന്നമുത്തപ്പൻ കുളികുന്നൻ കാനനത്തിൽ കഠിനതപസ്സുചെയ്‌ത് തൻ്റെ ഉള്ളം കയ്യിൽ ചാത്തൻ സ്വാമിയെ പ്രത്യക്ഷപ്പെടുത്തി കാനാടി തറവാട്ടിലെ മഠപ്പുരയിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. ഞങ്ങളുടെ തറവാട്ടിലെ പൂർവ്വികനാണ് കോന്ന മുത്തപ്പൻ എന്നത് രോമാഞ്ചത്തോടൊപ്പം ആത്മാഭിമാനവും നൽകുന്നു.

കോന്ന മുത്തപ്പനും ചാത്തൻ സ്വാമിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും കോന്നമുത്തപ്പൻ ആരായി രുന്നു എന്നതും അദ്ദേഹത്തിൻ്റെ മാന്ത്രിക പ്രവൃത്തികളെക്കുറിച്ചുമാണ് ശ്രീമതി പ്രിയ ബിജു 'മാന്ത്രി കനും കുട്ടിച്ചാത്തനും' എന്ന പുസ്‌തകത്തിലൂടെ പറയുന്നത്. ഒട്ടനവധി ത്യാഗങ്ങളും അന്വേഷണങ്ങളും ഗവേഷണങ്ങളും ഈ രചനയ്ക്ക് പിന്നിൽ പ്രിയക്ക് ഉണ്ടായിട്ടുണ്ടാകാം. ത്യാഗപൂർണ്ണമായ ദിനരാത്രങ്ങൾ മനുഷ്യരാശിക്ക് വേണ്ടി സമർപ്പിച്ച കോന്നമുത്തപ്പനെക്കുറിച്ചും ചാത്തൻ സ്വാമിയെക്കുറിച്ചുമാണ് പ്രി യബിജു തന്റെ തൂലികയാൽ ചാലിച്ചെടുത്തിരിക്കുന്നത്. ഒരു സംഗീതശില്പം പോലെ കാവ്യാത്മകവുമാ ണ് 'മാന്ത്രികനും കുട്ടിച്ചാത്തനും'. വായനാസുഖം നൽകുന്ന വരികൾ. ഭാഷാപരമായ ഭംഗി ചാലിച്ച് ആത്മാവിനെ തൊട്ടറിഞ്ഞുള്ള രചന. ഈ പുസ്‌തകത്താളുകളിലൂടെ ഹൃദയം സഞ്ചരിച്ചാൽ ചാത്തൻ സ്വാമി ആരാണെന്ന് ഗ്രഹിക്കാനാകും മാന്ത്രികൻ്റേയും കുട്ടിച്ചാത്തന്റേയും അത്ഭുതപ്രവൃത്തികളെക്കു റിച്ച് അറിയാനും അനുവാചകർക്ക് കഴിയും.
-കാനാടിമഠം മഠാധിപതിയായിരുന്ന ഷൺമുഖസ്വാമിയുടെ മകൻ വിഷ്ണുദാസ്
| Author | Priya Biju |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review