ആരോഗ്യകരമായ വാർദ്ധക്യത്തിന് ഒരാമുഖം

₹300.00
In stock
SKU
DA01
ആരോഗ്യകരമായ വാർദ്ധക്യത്തിന് ഒരാമുഖം

ദയ ഹോസ്പിറ്റൽ പബ്ലിക്കേഷൻസ്

പതുക്കെയാണെങ്കിലും ലോകമെമ്പാടും വൃദ്ധജനങ്ങളുടെ അനുപാതം വർദ്ധിക്കുകയാണ് . കുതിച്ചോടുന്ന കാല പ്രവാഹത്തിൽ കാലഹരണപ്പെട്ട് അശരണരായി വയോധികർ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്നു. മാറുന്ന സമൂഹത്തിന് വെല്ലുവിളിയാകുന്നു.

ആരോഗ്യവും ദീർഘായുസ്സും മനുഷ്യൻ്റെ എക്കാലത്തേയും പ്രതീക്ഷയും പ്രാർത്ഥനയുമാണ് . സുസ്ഥിതി എന്നത് അനാരോഗ്യവും രോഗാതുരതയും പകർച്ചവ്യാധികളും നാൾക്കുനാൾ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള സ്വപ്നമായി അവശേഷിക്കുന്നു. ദീർഘായുസ്സാകട്ടെ , നിസ്സഹായവും ദുരിതപൂർണ്ണവുമായ വാർദ്ധക്യത്തിലേക്ക് വഴിമാറുന്നു. പതുക്കെയാണെങ്കിലും ലോകമെമ്പാടും വൃദ്ധജനങ്ങളുടെ അനുപാതം വർദ്ധിക്കുകയാണ് . കുതിച്ചോടുന്ന കാല പ്രവാഹത്തിൽ കാലഹരണപ്പെട്ട് അശരണരായി വയോധികർ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്നു. മാറുന്ന സമൂഹത്തിന് വെല്ലുവിളിയാകുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിനിടയിലും ലോകാരോഗ്യ സംഘടന 2021 മുതൽ ' ആരോഗ്യത്തോടെയുള്ള വാർദ്ധക്യം ' എന്ന പ്രമേയം അടിസ്ഥാനമാക്കി ഒരു ദശകം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ആഗോളതലത്തിൽ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനും അവരെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ പൊതു സമൂഹത്തിൻ്റെയും ഭരണകൂടങ്ങളുടെയും മുൻഗണനകൾ പുനർനിർണ്ണയിക്കാനും കുറെക്കൂടി വയോധിക സൗഹൃദമുള്ള ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത് . വൃദ്ധജനങ്ങളെ പരിചരിക്കൽ കേവലം വ്യക്തി , കുടുംബം എന്ന തലങ്ങൾക്കപ്പുറം മുഴുവൻ സമൂഹത്തിൻ്റെ ഉത്തരവാദിത്തമായി മാറുന്നു. പ്രായമായവരുടെ അവശതയ്ക്ക് നേരെ ജാഗ്രതയോടെ അനുകമ്പയോടെ തുറന്നിരിക്കുന്ന ഒരു മൂന്നാം കണ്ണ് .
More Information
Author Daya Hospital
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ആരോഗ്യകരമായ വാർദ്ധക്യത്തിന് ഒരാമുഖം
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat