ബി പി എൽ കവിതകൾ

₹170.00
In stock
SKU
IVBP15
ബി പി എൽ കവിതകൾ

നിരഞ്ജൻ

നിരഞ്ജൻ്റെ കവിതകൾക്ക് എന്നെന്നോ മുതലുള്ള അടുപ്പത്തിൻ്റെ തെളിമയും എളുപ്പവുമുണ്ട് . 'ഡാ' എന്നോ 'ത്ഫൂ' എന്നോ ഒരക്ഷരം മതി നിരഞ്ജന് പുതുനാഗരികതയിലെ , ഇപ്പോൾ വെള്ളെഴുത്തു കണ്ണടയും അതിൽ കരിഞ്ഞ ചിറകിൻ്റെ നിഴലുമുള്ള , ഒരു പുതുനാഗരിക തലമുറയുടെ യുവതയുടേയും മൈത്രിയുടേയും വിഫല വസന്തത്തിൻ്റെ ചരിത്രമെഴുതാൻ . പുഴുക്കാലത്തിൽ നിന്ന് പൂമ്പാറ്റക്കാലത്തിലേക്ക് മോഹിച്ച പരിണാമത്തിൻ്റെ അയനകഥയെഴുതാൻ . മുൾമുനയോ , രശ്മിമുനയോ , നര മീശത്തുമ്പോ , കൊണ്ട് സമകലാചരിത്രത്തിൽ നിന്ന് കൊത്തിയെടുത്ത സുതാര്യ ശില്പങ്ങളാണ് ഈ കവിതകൾ. ദൃശ്യസാക്ഷരത മൂത്തവ . നിശിത നിർമമതയും "ചിരി മാഞ്ഞു പോയ ചുണ്ടിൻ്റെ കോണിലെ പരിഹാസമുദ്ര"യും കൂർത്തവ. ഇതാ,
നിശിത നിരഞ്ജൻ
നിർദ്ദയ നിരഞ്ജൻ
നിർഭയ നിരഞ്ജൻ
നേർ നിരഞ്ജൻ

- കെ.ജി.എസ്

More Information
Author Niranjan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ബി പി എൽ കവിതകൾ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat