Back to Top
വൺ മാൻ ഷോ
‘ശ്രീശോദിന്റെ കഥകളിലെ ഭാഷാസൗന്ദര്യവും ആവിഷ്കാരശൈലിയും നമ്മെ വശീകരിക്കും. കാൽ നൂറ്റാണ്ട് മുൻപ് മുറുകെപ്പിടിച്ചിരുന്ന ബോധ്യങ്ങളും കാഴ്ചപ്പാടുകളും രാഷ്ട്രീയ ശരികളും അനുഭവങ്ങളുടെയും പക്വതയുടെയും വെളിച്ചത്തിൽ പിന്നീട് തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ടാകാം. ആ തിരുത്തലുകളാണ് ഒരു എഴുത്തുകാരനെന്ന നിലയിൽ ശ്രീശോഭിന്റെ വളർച്ചയെ അടയാളപ്പെടുത്തുന്നത്.
മനുഷ്യനിൽ പ്രകൃതിയും പ്രണയവും ഒന്നാവുന്നിടത്തുനിന്നാണ് ശ്രീശോഭിന്റെ കഥകൾ രൂപപ്പെടുന്നത്. അവിടെ കഥാകൃത്തിന് പ്രണയം ഒരു സ്വതന്ത്രരാ ഷ്ട്രമാണ്. ആത്മസംഘർഷവും അനിശ്ചിതത്വങ്ങളും കൂടി കുഴഞ്ഞ ജീവിത പരിസരത്തിലൂടെ കടന്നുപോകുന്ന ഒരുപറ്റം മനുഷ്യരെയാണ് ശ്രീശോദ് അടയാളപ്പെടുത്തുന്നത്. ബന്ധങ്ങളിലെ വിശ്വാസരാഹിത്യവും ഉള്ളുലച്ചിലു കളും കീഴാള ജീവിതത്തിൻറെ നിസ്സഹായതയുമെല്ലാം ഈ കഥകളിൽ വന്നു നിറയുന്നു. ഭാഷയിലും ഭാവനയിലും കഥാപാത്ര നിർമ്മിതിയിലെ സൂക്ഷ്‌മത യിലും കഥാകാരൻ പുലർത്തിയ സത്യസന്ധതയാണ് എഴുതിവെച്ച് രണ്ടര പതിറ്റാണ്ടിനിപ്പുറവും വൺ 'മാൻ' ഷോയിലെ കഥകളെ ജീവസുറ്റവയായി നിലനിർത്തുന്നത്.’
- ടി.എസ്. ദീപ

| Author | Sreesobh |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review