Back to Top
ഓർമ്മയിലെ ബാല്യം
സാഹിത്യപരമായി നോക്കിയാൽ ഈ പുസ്‌തകത്തിന് സവിശേഷമായ
മറ്റൊരു മുഖമുള്ളത് ഇതിൽ ആദ്യാ വസാനം ഇഴ ചേർന്നിരിക്കുന്ന
കൃതഹസ്‌തയായ ഒരു സാഹിത്യകാരിയുടെ കയ്യൊപ്പാണ്. പുറമേക്ക്
കാണുന്ന ശൈശവസഹജമായ നിഷ്‌കളങ്കതയ്ക്കും ലാളിത്യത്തിനു മപ്പുറം
ഒരു ശക്തയായ, വികസ്വരമായ വ്യക്തിത്വത്തിൽ നിന്നും ഉരുത്തിരിയുന്ന
ഒരു ജീവിതപരിപ്രേക്ഷ്യമാണ്. സ്നേഹത്തിലും സാഹോദര്യത്തിലും ഉറച്ച
സാമൂഹ്യ ബോധത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്‌ഠിത മായ ഒരു
കാഴ്‌ചപ്പാട്. ഇവിടെയാണ് ഈ പുസ്‌തകം നഷ്ടബാല്യത്തെച്ചൊല്ലിയുള്ള
നെടുവീർപ്പുകൾക്കപ്പുറം ഉയർന്നു നിൽക്കുന്നത്. അതാണ് ഈ
പുസ്‌തകത്തി ന്റെ സാമൂഹ്യ-സാംസ്‌കാരിക പ്രസക്തിയും.
| Author | Dr.Bindu.V.P |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products









