Back to Top
സ്ത്രീരചന 2026
വ്യക്തിദുഃഖങ്ങളും, ബന്ധങ്ങളും, പ്രേമവും, കുടുംബ പ്രശ്നങ്ങളും കൂടുതൽ നിറഞ്ഞു നിന്ന കഥകൾക്ക് പകരം, വായനക്കാരെ അമ്പ രപ്പിക്കുന്ന, സ്ത്രീകൾക്ക് അപ്രാപ്യമെന്ന് ഒരുകാലത്തു കരുതിയിരുന്ന പ്രമേയങ്ങളുമായി എഴുത്തുകാരികൾ സാഹിത്യലോകത്തു തങ്ങളുടെ നില ഉറപ്പിക്കുന്ന കാഴ്‌ച ഈ കഥകളിൽ കൂടി നമുക്ക് കാണാനാകും. അതാണ് മലയാളത്തിലെ ഇന്നത്തെ എഴുത്തുകാരികളുടെ ഏറ്റവും പുതിയ കഥകൾ ഉൾപ്പെടുന്ന ഈ പുസ്‌തകത്തിൻ്റെ പ്രത്യേകത.
കഥകളിലായാലും തിരക്കഥകളിലായാലും സ്ത്രീകേന്ദ്രീകൃതമായ കാഴ്‌ചപ്പാടുകൾക്ക് നമ്മൾ ഒരു വിശേഷസ്ഥാനം നൽകും. അതിനെ ഒരു പ്രത്യേക പേരിട്ടു വിളിക്കും. ആ കീഴ്‌വഴക്കം തന്നെ ഉപയോഗിച്ച് അവയെ തളളിക്കളയുകയും ചെയ്യും. എന്തൊരു വൈരുദ്ധ്യം!
| Author | Thanuja Bhattathiri |
|---|---|
| Publisher | Ivory Books |
Write Your Own Review
New Products









