പൊന്മരിക
പൊന്മരിക
ഹരി ഒളപ്പമണ്ണ 2023 ജനുവരി 14,15 തീയതികളിൽ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നൂറാം പിറന്നാൾ കവിയുടെ ജന്മഗൃഹത്തിന്റെ - പാലക്കാട്ട് വെള്ളിനേഴി ഒളപ്പമണ്ണമനയ്ക്കലെ - മുറ്റത്ത് പരശ്ശതം സഹൃദയരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. കവിത, കഥകളി, കർണാടകസംഗീതം, മേളം ഇത്യാദി ഒളപ്പമണ്ണയുടെ പ്രേഷ്ഠവിഷയങ്ങളെയും പ്രവർത്തനമേഖലകളെയുമെല്ലാം സാക്ഷാത്കരിയ്ക്കുന്ന പരിപാടികളോടെ. വീട്ടുകാർ, നാട്ടുകാർ, കേട്ടറിഞ്ഞ് മറുനാടുകളിൽനിന്നു വന്നെത്തിയ രസികർ; പ്രഭാഷകർ,സദസ്യർ, ഗായകർ, നർത്തകർ. ഒളപ്പമണ്ണസ്മരണകളാൽ അനുപ്രാണിതമായ അന്തരീക്ഷം. ഇമ്മട്ടിൽ തന്മയീഭവിച്ചൊരു കുടുംബസദസ്സ് വേറെയേതെങ്കിലും ശതാബ്ദ്യാഘോഷത്തിന്ന് ഇനി കേരളനാട്ടിൽ ഉണ്ടാകുമെന്ന് കരുതുകവയ്യ. അന്നത്തെ ആഘോഷങ്ങളുടെ സ്‌മൃതിരേഖയാണ് നൂറ്റിയൊന്നാം പിറന്നാളിന്ന് പ്രസിദ്ധീകരിയ്ക്കുന്ന "പൊന്മരിക".

Author | Hari olappamanna |
---|---|
Publisher | Ivory Books |
Product Types | Malayalam |