പാബ്ളോ നെരൂദാ

₹150.00
In stock
SKU
IVBST7
പാബ്ളോ നെരൂദാ

സച്ചിദാനന്ദൻ

ഒരു മലയാളി വായനക്കാരന് മറ്റേതു വിദേശ കവിയേക്കാളും സുപരിചിതനാണ് ചിലി എന്ന 'മെലിഞ്ഞ ദേശ'ത്തിരുന്നു കവിതയെഴുതിയ പാബ്ളോ നെരൂദ . തീക്ഷണ വികാരവും ജീവിതാനന്ദവും നിറഞ്ഞ പ്രണയകവിതകൾ , പൊള്ളുന്ന വിപ്ലവ കവിതകൾ , സംഘർഷത്തിൻ്റെ നാൾവഴികളായ ദേശ കവിതകൾ , സ്വന്തം ജീവിതത്തെ ഉപഹാസത്തോടെയും നിർമ്മമതയോടെയും തിരിഞ്ഞു നോക്കുന്ന ആത്മകഥാപരമായ കവിതകൾ - വിപുലമായിരുന്നു ആ കാവ്യപ്രപഞ്ചം. ആ കാവ്യാനുഭവം മലയാളിയായ വായനക്കാരനു പകർന്നു തന്നത് പ്രധാനമായും കെ സച്ചിദാനന്ദനാണ് , നിരന്തരമായ തൻ്റെ വിവർത്തനങ്ങളിലൂടെ. കവിതയോടൊപ്പം കവിയെക്കൂടി അടുത്തറിയേണ്ടത് ചിലപ്പോൾ ആവശ്യമായിവരാം , കവിതയും ജീവിതവും തമ്മിൽ വേർതിരിവില്ലാതിരുന്ന നെരുദയെപോലൊരാളുടെ കാര്യത്തിൽ പ്രത്യേകിച്ചും. " പാബ്ലോ നെരുദ " എന്ന ഈ മോണൊഗ്രാഫ് സ്പാനിഷ് കവിതയുടെ വിശാല ഭൂമികയിൽ നിന്നു തുടങ്ങി ഒറ്റയൊറ്റ സമാഹാരങ്ങളിലുടെ സഞ്ചരിച്ച് നെരുദാക്കവിതയുടെ സമഗ്രവും സൂക്ഷ്മവുമായ ഒരു പശ്ചാത്തല വിവരണം നൽകുന്നു. ആ കവിത പരിചയമുള്ള ഒരാൾക്ക് പുതിയൊരു തെളിച്ചവുമായി അതിലൂടെ വീണ്ടും കടന്നു പോകാൻ ഇതുപയോഗപ്പെടും , ഇനിയും പരിചയമാകാനിരിക്കുന്നവർക്ക് സുഗമസഞ്ചാരത്തിനുള്ള വഴി വിളക്കായും.
More Information
Author Satchidanandan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പാബ്ളോ നെരൂദാ
Your Rating
New Products
Back to Top