Back to Top
ശൂന്യതയുടെ ചുഴലിനൃത്തം
ശൂന്യതയുടെ ചുഴലിനൃത്തം
എസ്‌താർ റൂമിയോട് ചോദിച്ചു "ദൈവം കാത്ത് നിൽപ്പുണ്ടോ"
സ്റ്റഫ് ചെയ്‌ത വിരഹത്തിൻ്റെ നിഴലുണ്ട്."
ശൂന്യതയുടെ ചുഴലി നൃത്തത്തിൽ ഒമ്പത് സൂഫി പരിവ്രാജകർ ബലിയർപ്പിക്കപ്പെട്ടു.
ആ കാൽപ്പാടുകൾ പിൻതുടർന്ന അവധുതരും നിർദ്ദയം അടക്കം ചെയ്തു. പക്ഷേ ആ ഉടലുകൾ ജീർണ്ണിയ്ക്കുന്നില്ല. ഈ വായുവിൽ അവർ മൊഴിമാറ്റിക്കൊണ്ടേയിരുന്നു. മൗനത്തിൻറെ അപരാഹ്നങ്ങളിൽ. ഒന്നുമില്ലായ്‌മയുടെ ഇരുളിൽ. ഏകാന്തതയുടെ ചുളയിൽ. തിരുമ്പിയ്ക്കാത്ത നക്ഷത്രങ്ങൾ വിടരുന്നുണ്ടായിരുന്നു. ആത്മഗതങ്ങൾക്ക് അണപൊട്ടുന്നുണ്ടായിരുന്നു.
"നിനക്ക് നിന്നെത്തന്നെ ഗുരുവാക്കാം. ആ ഉടൽ അവിടെ സന്നദ്ധമായി കാത്തു നിൽപ്പുണ്ട്. പ്രകാശം സ്വച്ഛതയാണ്. ശാന്തിയാണ്. നീ തഴുത് തുറക്കുക. അകത്തേയ്ക്ക് പ്രവേശിക്കുക. ഏറ്റവും വിശുദ്ധമായ ഏകത്വത്തിലേയ്ക്ക് നീ വിലയിക്കുക. ആ പ്രാണൻ നീയാകുന്നു. നീ ആ പ്രാണനാകുന്നു. ചുഴലി നൃത്തം തുടങ്ങുകയായി.
അനൽ ഹഖ്
അനൽ ഹഖ്
അനൽ ഹഖ്. "
Author | Udayasankar |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products